Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാസ്കർ ദ് റാസ്കൽ ആകാൻ അജിത്

mammootty-ajith

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിൽ രജനീകാന്ത് നായകനായി എത്തുമെന്നായിരുന്നു വാർത്ത വന്നത്. എന്നാൽ രജനിയല്ല പകരം തമിഴ്സൂപ്പർതാരം തല അജിത് കുമാർ ആകും മമ്മൂട്ടിയുടെ വേഷത്തിലെത്തുക.

ഭാസ്‌കര്‍ ദ റാസ്‌ക്കലില്‍ നായികയായ നയന്‍താര തന്നെയാണ് തമിഴിലും അജിത്തിന്റെ നായിക‍. സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മീപകാലത്ത് ഏറ്റവും വലിയ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന നായികയാണ് നയന്‍‌താര. തമിഴില്‍ നയന്‍സിന്‍റെ ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും ഭാസ്കര്‍. ആരംഭം എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയനായി നയൻസ് എത്തിയിരുന്നു.

ഫ്രണ്ട്സ്, കാവലന്‍ തുടങ്ങിയ വമ്പന്‍ തമിഴ് ഹിറ്റുകളൊരുക്കിയ സിദ്ദിഖിന്റെ തമിഴിലേക്ക് ഒരുതിരിച്ചുവരവ് കൂടിയാകും ഈ ചിത്രം.