Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമുഖനടൻ ഇടപെട്ടു, അവസരങ്ങൾ ഇല്ലാതായി

bhavana ഭാവന

മലയാളത്തിലെ മുൻനിരനായികയായിരുന്ന ഭാവനയെ ഇപ്പോൾ കാണാറേയില്ല. മൂന്നുവർഷമായി ഭാവന സിനിമയിൽ സജീവമല്ല. സിനിമയില്‍ അവസരം കുറ‍ഞ്ഞതിന് പിന്നിൽ ചിലരുടെ കൈയ്യാണെന്നും മലയാളത്തിലെ തന്നെ പ്രമുഖനടന് ഇതിൽ പങ്കുണ്ടെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു.

സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം അവസാനം ഭാവന തന്നെ തുറന്നു പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചിൽ. അത്‌ വെറുമൊരു ഗോസിപ്പല്ല, ഒരു സത്യമാണ്‌. മലയാളത്തിലെ തന്നെ ഒരു പ്രമുഖ നടന്‍ ഇടപെട്ട്‌ തന്റെ അവസരങ്ങള്‍ കുറച്ചു. ഭാവന വ്യക്തമാക്കി.

ഒരു കൂട്ടുകാരി സഹായം അഭ്യര്‍ഥിച്ച് എന്റെ അരികിലെത്തി. കുടുംബപ്രശ്‌നങ്ങളാല്‍ അവര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒന്നു ചിന്തിച്ചപ്പോള്‍ തന്റെ ജീവിദത്തിലും ഈ സാഹചര്യങ്ങള്‍ ഉണ്ടയേക്കാം. അതിനാല്‍ താന്‍ അവരെ സഹായിച്ചെന്നും ഭാവന പറയുന്നു.

പ്രതിസന്ധികളില്‍ അവരോടൊപ്പം നിന്നു. ഈ സഹായം കൊണ്ട് എന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. ഭാവന പറഞ്ഞു.പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി. എന്നാല്‍ ഇത്‌ എനിക്ക്‌ അനുഗ്രഹമാവുകയാണ്‌ ഉണ്ടായത്‌. ഇതിലൂടെ ചില നിലവാരമില്ലാത്ത ചിത്രങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്ന്‌ ഭാവന പറയുന്നു.

bhavana-bhama

പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്നതായി തോന്നുന്നില്ല. സ്‌ക്രിപ്‌റ്റിനൊപ്പം പ്രതിഫലത്തിനും പ്രാധാന്യം നല്‍കുന്ന വ്യക്‌തിയാണ് ഞാൻ‌. അതിനാല്‍ തന്നെ സ്‌ക്രിപ്‌റ്റ് ഇഷ്‌ടമായെങ്കിലും പ്രതിഫലം കൂടി നോക്കി മാത്രമേ കരാറില്‍ ഒപ്പിടാറൊള്ളു. തിരക്കഥ ഇഷ്ടപ്പെട്ടാലും ആവശ്യപ്പെടുന്ന പ്രതിഫലം ലഭിക്കാത്തപക്ഷം ഞാന്‍ ഒരു പ്രോജക്ട് സ്വീകരിക്കാറില്ല, ഇപ്പോള്‍.

എന്നാൽ താങ്ങാനാവാത്ത പ്രതിഫലം ഞാന്‍ ആവശ്യപ്പെടുന്നുവെന്നല്ല. നായകന്മാര്‍ക്ക് വലിയ തുക ഇവിടെ പ്രതിഫലമായി ലഭിയ്ക്കുന്നുണ്ട്. നാലാമത്തെയോ അഞ്ചാമത്തെയോ സിനിമയില്‍ അഭിനയിക്കുന്ന നായകനടന്മാർക്ക് 70 ലക്ഷത്തിന് മുകളില്‍ നല്‍കാന്‍ നിർമാതാക്കള്‍ തയ്യാറാണ്.

bhavana-shamna

പക്ഷേ ഇത് ഇവിടുത്തെ എല്ലാ നടിമാരും നേരിടുന്ന പ്രശ്‌നമാണോയെന്ന് പറയാനാവില്ല. കാരണം ഇത്തം കാര്യങ്ങളൊന്നും സിനിമയിലെ സഹപ്രവര്‍ത്തകരോട് ഞാന്‍ സംസാരിക്കാറില്ലെന്നും ഭാവന പറഞ്ഞു.

asif-bhavana

ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ ഭാവനയുമായി ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിക്കാൻ തയാറായില്ല.

ആസിഫ് അലി നായകനായി എത്തിയ കോഹിനൂരിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഹലോ നമസ്‌തേ, ആസിഫിനൊപ്പം തന്നെയെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.