നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിർമാതാവാണ് വരനെന്നും ദീര്‍ഘനാളായി തങ്ങള്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും താരം വെളിപ്പെടുത്തി.
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. വരനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ നടി തയാറായില്ല. ദീര്‍ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്നും 2014 ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.