Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടയുടമയെ മർദ്ദിച്ച ഭീമൻ രഘുവിനെതിരെ കേസ്

bheeman-raghu

മദ്യലഹരിയിൽ കടയുടമയെ മർദ്ദിച്ചെന്ന പരാതിയില്‍ നടൻ ഭീമന്‍ രഘുവിനും സുഹൃത്തിനും എതിരെ കേസ്‌. വട്ടിയൂര്‍ കാവ്‌ പോലീസാണ്‌ കേസെടുത്തിരിക്കുന്നത്‌. ശ്രീലക്ഷ്‌മി സ്‌റ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ്‌ കേസ്‌.

ഞായറാഴ്‌ച വൈകുന്നേരം 5.30നാണ്‌ സംഭവം നടക്കുന്നത്‌. ശ്രീജേഷിന്റെ കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും കൂട്ടുകാരന്‍ വിഷ്‌ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു. ശ്രീജേഷ്‌ കാറിനടുത്ത്‌ പോയി ഐസ്‌ക്രീം നല്‍കി. എന്നാൽ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടെക്കൊടുക്കാനുള്ള ബുദ്ധിമുട്ട്‌ കടയുടമ അറിയിച്ചു.

ഇതോടെ കാറിൽ നിന്നും ഇറങ്ങിയ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും രഘുവും വിഷ്‌ണുവും ചേര്‍ന്ന്‌ മര്‍ദിക്കുകയായിരുന്നെന്നാണ്‌ പരാതി. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.