Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളിമൂങ്ങയ്ക്ക് ഇന്ന് പിറന്നാള്‍

biju-menon

നടന്‍ ബിജു മേനോന് ഇന്ന് പിറന്നാള്‍. സഹനടനായും നായകനായും പ്രതിനായകനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. വില്ലനായാലും നായകനായാലും സഹനടനായാലും അത് സ്വീകരിക്കാന്‍ മലയാളിപ്രേക്ഷകരും ഒരുക്കമാണ്.

സീരിയസ് റോളുകളില്‍ നിന്ന് മാറി കോമഡി പരീക്ഷിച്ചപ്പോളും മലയാളികള്‍ ഇരുകൈയ്യും നീട്ടിസ്വീകരിച്ചു. മല്ലു സിങ്, സീനിയേഴ്‌സ്, ഓര്‍ഡിനറി, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളിലെ ബിജുവിന്റെ കോമഡി റോളുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

biju-samyuktha

സമീപവര്‍ഷങ്ങളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമായ ബിജു മേനോന്‍ വെള്ളിമൂങ്ങയിലൂടെ ഒരുസൂപ്പര്‍ഹിറ്റും സൃഷ്ടിച്ചു. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മധുരനാരങ്ങയും വിജയമായിരുന്നു. ഓണചിത്രമായ കുഞ്ഞിരാമായണത്തിലും അതിഥിതാരമായി എത്തി പ്രേക്ഷകരുടെ കൈയ്യടി നേടി. നിഷ്കളങ്കവും, നിര്‍ദ്ദോഷവുമായ ഹാസ്യത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അപൂര്‍വം നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.

എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്ന സിനിമയ്ക്കു ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന സോൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.