Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈജുവിനെ ഓർക്കാൻ മലയാളസിനിമയില്‍ ആരുമില്ല: വിനയൻ

biju-vinayan കെ. ബൈജു, വിനയൻ

മലയാളസിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ കെ. ബൈജുവിന്റെ വിയോഗം സിനിമാലോകത്തിന് നഷ്ടം തന്നെയായിരുന്നു. എന്നാൽ
സിനിമയിലെ ബന്ധങ്ങള്‍ക്ക് അധികം ആഴമില്ലെന്ന് തെളിയിക്കുക കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഇങ്ങനെ പറയേണ്ടി വരുന്നതിന് കാരണം ബൈജുവിനെ അനുസ്മരിച്ച് എഴുതിയ സംവിധായകൻ വിനയന്റെ ഒരു കുറിപ്പാണ്.

വിനയന്റെ കുറിപ്പ് വായിക്കാം–

അകാലത്തിൽ അന്തരിച്ച പ്രൊഡക്ഷൻ കൺട്രോളർ കെ. ബൈജുവിന്റെ ശവ സംസ്കാരച്ചടങ്ങ് ഇന്നലെ പെരുമ്പാവൂരിൽ നടന്നു. എന്റെ സിനിമകളിൽ പ്രവർത്തിച്ചിട്ടില്ലെങ്കിലും നിഷ്കളങ്കമായ പെരുമാറ്റമുള്ള ബൈജുവിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. നൂറിലധികം ചിത്രങ്ങളിൽ പ്രൊഡക്ഷൻ മാനേജരായും, കൺട്രോളർ ആയും പ്രവർത്തിച്ചവ്യക്തിയാണ് ബൈജു. ചെറിയ നിർമ്മാതാക്കളുടെ ചിത്രങ്ങൾ ആയിരുന്നു അവയിൽ കൂടുതലും.

തന്റെ സംവിധായകർക്കും നിർമാതാക്കൾക്കും വേണ്ടി യാതൊരു ലാഭേഛയും കൂടാതെ 24 മണിക്കൂറും വിശ്രമമില്ലാതെ ആത്മാർത്ഥയോടെ ജോലിയെടുക്കുന്ന വ്യക്തിയായിരുന്നു ബൈജു എന്ന് എല്ലാരും പറയുമായിരുന്നു.ഇതിപ്പോൾ എടുത്തു പറയാൻ കാര്യമുണ്ട്.

ഇന്നത്തെ പല വലിയ സംവിധായകരുടെയും, നടൻമാരുടെയും, നിർമാതാക്കളുടെയും ആരംഭ നാളുകളിൽ അവരുടെകൂടെ തുണയായി സദാ സമയവും നടന്നിരുന്ന ബൈജുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തപ്പോൾ സത്യത്തിൽ വിഷമം തോന്നി , രണ്ടോ മൂന്നോ നിർമാതാക്കളും ഒന്നോ രണ്ടോ സംവിധായകരും നടനമാരായ ജാഫറും ബിജുക്കുട്ടനും മാത്രമാണ് ബൈജുവിനെ കാണാൻ എത്തിയത്.

ചലച്ചിത്രപ്രവർത്തകരുടെ കൂട്ടായ്മയും പരസ്പര സ്നേഹവുമൊക്കെ ഒരു പഴയ കാല കഥയായി മലയാള സിനിമയിൽ ഇന്നു മാറിയിരിക്കുന്നു, അവനവനു ഗുണമുണ്ടെങ്കിൽ അല്ലെങ്കിൽ ടിവി പബ്ലിസിറ്റി കിട്ടുമെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങൾക്കു സമയം കണ്ടെത്തിയിട്ടു കാര്യമുള്ളു എന്ന അവസ്ഥ..

എത്ര വലിയ സെലബ്രിറ്റി ആണെങ്കിലും ധനികൻ ആണെങ്കിലും മരണം ഒരനിവാര്യത ആണന്നും അതിനുമുന്നിൽ എല്ലാരും തുല്യരാണെന്നും അടുത്ത ലിസ്റ്റിൽ ചിലപ്പോൾ ഞാനുമുണ്ടാകുമെന്നും ഒാർക്കുന്നത് നമുക്കെല്ലാം നല്ലതാണ്.  

Your Rating: