Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന് നേരെ ബോംബേറ്

bahubali-theatre

ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന് നേരെ ബോംബേറ്. തമിഴ്നാട്ടിലെ ജയ മള്‍ട്ടിപ്ലക്സ് തിയറ്ററിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അപരിചിതനായ ഒരുസംഘം തിയറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റട്ടില്ല.

സംഭവസ്ഥലത്തു നിന്നും പുരത്ചി പുലികള്‍ എന്ന ദളിത് സംഘടനയുടെ ഒരു ലഘുലേഖ പൊലീസ് കണ്ടെടുത്തു. ഇതില്‍ ബാഹുബലി തമിഴ്നാട് സര്‍ക്കാര്‍ നിരോധിക്കണമെന്ന് എഴുതിയിട്ടുണ്ട്. ചിത്രം ദളിത് വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നെന്നും പറയുന്നു.

ധനുഷ് ചിത്രം മാരിയും ബാഹുബലിയുമാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.