Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൾ ഡ്രോപ് പ്രശ്നം പരിഹരിക്കണം: സുരേഷ് ഗോപി

suresh-gopi

മൊബൈൽ ഫോൺ വിളികൾ മുറിയുന്ന (കോൾ ഡ്രോപ്) പ്രശ്നത്തിനു വാർത്താവിനിമയ മന്ത്രാലയവും ടെലികോം ഓപ്പറേറ്റർമാരും അടിയന്തര പരിഹാരം കണ്ടെത്തണമെന്നു സുരേഷ് ഗോപി ഐടി – ടെലികോം മന്ത്രാലയത്തിന്റെ പാർലമെന്ററി സ്ഥിരംസമിതി യോഗത്തിൽ അഭ്യർഥിച്ചു.

മൊബൈൽ ടെലിഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. പരിഹാരമാർഗങ്ങളെ കുറിച്ചും ചർച്ച നടന്നു. ബിഎസ്എൻഎൽ, എംടിഎൻഎൽ സേവനങ്ങളെ കുറിച്ചുള്ള വിമർശനവും യോഗത്തിലുണ്ടായി. 

Your Rating: