തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള യുവതാരമാണ് നിവിൻ പോളി. പ്രത്യേകിച്ചും പെൺകുട്ടികള്‍. പ്രേമം സിനിമയിലൂടെയാണ് തമിഴ് പ്രേക്ഷകരും നടനെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. തമിഴ്നാട്ടിലും ചിത്രം സൂപ്പർഹിറ്റായിരുന്നു.
ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടികളും നിവിന്റെ കടുത്ത ആരാധികമാരാണ്. അതിൽ ഒരാൾ നമുക്കൊക്കെ പ്രിയപ്പെട്ട സായി പല്ലവിയാണ്. നിവിന്റെ അടുത്തു നില്‍ക്കുന്നത് പൂജ, സായി പല്ലവിയുടെ സഹോദരി.
കണ്ണട വച്ച രണ്ട് പെണ്‍കുട്ടികള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ ഖുശ്ബുവിന്റെ മക്കളാണ് അവന്തികയും അനന്തിതയും. പ്രേമം കണ്ടതിനുശേഷം നിവിന്‍ പോളിയുടെ ആരാധികമാരായി മാറിയതാണ് ഇരുവരും. നടനെ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമായിരുന്നു.