Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിനൊപ്പം അഭിനയിക്കണോ?

manju-martin

സിനിമയിൽ അഭിനയിക്കാൻ അവസരം, അതും മഞ്ജു വാര്യർക്കൊപ്പം. ചാര്‍ലി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിർമിക്കുന്ന സിനിമയിലാണ് കുട്ടികൾക്ക് അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമാണ് അവസരം.

താല്‍പര്യമുള്ളവർ castingthescene@gmail.com എന്ന മെയിൽ ഐഡിയിൽ ഒറിജിനൽ ഫോട്ടോയും വിവരങ്ങളും അയക്കുക.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്ന പ്രവീണ്‍ സി ജോസഫ് ആണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥ നവീന്‍ ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്.

manju-martin-1

ചിത്രത്തെക്കുറിച്ച് മഞ്ജുവാര്യര്‍...

മലയാളത്തിന്റെ ശ്രദ്ധേയനായ യുവസംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ജോജുജോർജും ചേർന്ന് ‘ചാർളി’എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിർമിക്കുന്ന പുതിയ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് ഞാൻ. എനിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മലയാളിത്തമുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും തേടുന്നു. കാത്തിരിക്കുകയാണ്, ഞാൻ നിങ്ങളോടൊപ്പം അഭിനയിക്കുവാൻ.. 

Your Rating: