Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ സിനിമയിൽ അഭിനയിക്കാൻ അവസരം

dulquer-amal

ദുൽക്കര്‍ സൽമാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ തേടുന്നു. 15നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും 30നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെയുമാണ് തേടുന്നത്.

കോട്ടയം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്കാണ് മുന്‍ഗണന. പുതുമുഖങ്ങളെയാണ് പ്രധാനമായും തേടുന്നതെങ്കിലും മുന്‍പരിചയമുള്ളവർക്കും അവസരമുണ്ട്. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ കോട്ടയം ശൈലിയിലുള്ളതാണ്. താല്‍പര്യമുള്ളവര്‍ക്ക് ഫോട്ടോയും വീഡിയോയും മറ്റ് വിവരങ്ങളും casting4anp@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗോപി സുന്ദര്‍ സംഗീതസംവിധാനം. അമല്‍ നീരദിന്റെ ഛായാഗ്രഹണ സഹായി രണദിവെ ആണ് ഛായാഗ്രഹണം.