Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് ജോ ? ആരാണ് ബോയ് ?

manju

ആരാണ് ഇൗ ജോ ? ആരാണ് ബോയ് ? കുറച്ചു ദിവസങ്ങളായി പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം ഇതാണ്. അതീവ രഹസ്യമായി ഷൂട്ട് ചെയ്ത ഇൗ ചിത്രത്തിന്റെ കഥയെന്തെന്നോ പ്രമേയമെന്തെന്നോ പോലും ആർക്കുമറിയില്ല. സിനിമയുടെ വിശേഷങ്ങളുമായി ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്ന മഞ്ജു വാര്യരും സനൂപ് സന്തോഷും മനോരമ ഒാൺലൈനൊപ്പം ചേരുന്നു.

ഷൂട്ടിങ് സമയത്തെ തമാശകളും അനുഭവങ്ങളും ഇരുവരും ഇൗ അഭിമുഖത്തിൽ പങ്ക് വയ്ക്കുന്നു. സംവിധായകനായ റോജിനെ ആദ്യം കണ്ടതിനെക്കുറിച്ചും പിന്നീട് ഷൂട്ടിനിടയിൽ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിച്ചതിനെപ്പറ്റിയും മഞ്ജു പറയുന്നു. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഇപ്പൊൾ മഞ്ജുവിന്റെയും ഒപ്പം അഭിനയച്ചതിനെക്കുറിച്ച് സനൂപ് സംസാരിക്കുന്നു. സിനിമയെക്കുറിച്ചും തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും ഇരുവരും വിശദമാക്കുന്നു.

Jo And The Boy | Manju Warrier & Sanoop Santhosh | Exclusive Interview | Manorama Online

ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിന്റെ വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന ചിത്രത്തിൽ ലാലു അലക്സ് കലാരഞ്ജിനി, രേഖ, പേളി മാണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മങ്കി പെൻ ചെയ്യുന്ന സമയത്താണ് ഇൗ കഥയും മനസ്സിൽ വരുന്നത്. മൂന്നു വർഷം കൊണ്ടാണ് മങ്കി പെൻ ഉണ്ടായത്. ആ സമയത്ത് സനൂപ് എന്നൊരു കുട്ടിയേ മനസിൽ ഇല്ല. പെട്ടെന്നാണ് സനൂപ് റയാൻ ഫിലിപ് ആയി എത്തുന്നത്. ഫിലിപ്സ് ആൻഡ് മങ്കിപെന്നിലെ റയാന്റെ അഭിനയ പ്രകടനം തന്നെയാണ് ഇതിലും സനൂപിനെ കൊണ്ടെത്തിച്ചത്. കഥ എഴുതിയപ്പോഴും ബോയി ആയി മനസിൽ സനൂപിനെ അല്ലാതെ മറ്റാരെയും കാണാനും കഴിഞ്ഞില്ല. സംവിധായകനായ റോജിൻ തോമസ് പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.