Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം; മികച്ച നടൻ വിനയ് ഫോർട്ട്

vinay-madhju നടൻ മധുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്ന വിനയ് ഫോർട്ട്

ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. വിനയ് ഫോർട്ട് ആണ് മികച്ച നടൻ. തൻസീർ സംവിധാനം ചെയ്ത ഏഴാംപേജ് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമാണ് വിനയ്‍ ഫോർട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. നടൻ മധു വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു.

മികച്ച തിരക്കഥക്കുള്ള പുരസ്കാരവും എട്ടാം പേജിനാണ്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംസുദ്ദീന്‍ കുട്ടോത്ത് ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

vinay വിനയ് ഫോർട്ടിനൊപ്പം ഷംസുദ്ദീന്‍ കുട്ടോത്ത്

വര്‍ഷങ്ങളായി പത്രങ്ങളിലെ ചരമ പേജ് മാത്രം ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ഒരു യുവമാധ്യമപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷം എത്രമാത്രം വലുതായിരിക്കുമെന്ന് വായനക്കാര്‍ ചിന്തിച്ചിരിക്കില്ല. അത്തരം ചിന്തയിലേക്ക് ഓരോ വായനക്കാരനെയും കൊണ്ടെത്തിക്കുന്ന ഹ്രസ്വചിത്രമാണ് 'എട്ടാം പേജ്'. കമല്‍, അനില്‍ രാധാകൃഷ്ണമേനോന്‍ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് തന്‍സീര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ചെമ്മീന്‍ സിനിമയുടെസുവര്‍ണജൂബിലി ആഘോഷവേളയില്‍ അതിന്റെ സ്മരണാര്‍ഥംകൂടിയാണ് പുരസ്‌കാരത്തിന് ചെമ്മീന്‍ എന്നു പേര് നല്‍കിയിരിക്കുന്നത്.

സിനിമയുടെവിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്ദ്ധരാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു, ബോളിവുഡ്‌സിങ്ക് സൗണ്ട് വിദഗ്ദ്ധനുംസൗണ്ട് എന്‍ജിനീയറുമായ ജയദേവന്‍ ചക്കാടത്ത്, ആറു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍, 2015ല്‍ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്, കേരള സര്‍വ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റര്‍ ആക്ടിവിസ്റ്റുംചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ എയ്ഞ്ചല്‍ ഗ്ലാഡി എന്നിവരാണ്ജൂറി അംഗങ്ങള്‍. പ്രമുഖ പത്രപ്രവര്‍ത്തകനായ സിറാജ്ഷാ ആണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.

Your Rating: