Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കത്തിൽ കുടുങ്ങി മലയാളി നടി വൈഗയും കുടുംബവും

vyga

രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ ചെന്നൈ നഗരം ഭാഗികമായി വെള്ളത്തിൽ മുങ്ങി കഴിഞ്ഞു. നഗരങ്ങളും വീടുകളുമെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. നിരവധി ആളുകളാണ് വീടുകളിലും മറ്റു സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നത്.

vygha-fb

പൊലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മലയാളി നടി വൈഗയും കുടുംബവും. ‘ഒരു ബോട്ടിൽ രക്ഷാപ്രവർത്തന സേനയെ ഉടൻ അയക്കണമെന്ന് നടി ഫേസ്ബുക്കിലൂടെ അറിയിച്ചു. നന്ദംപ്പക്കമാണ് സ്ഥലം. തന്റെ കുടുംബത്തോടൊപ്പം മറ്റൊരുപാട് കുടുംബങ്ങളും വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കിടക്കുകയാണെന്ന് നടി പറയുന്നു. ചെന്നൈ ട്രേഡ് സെന്ററിന് എതിര്‍വശത്തുള്ള റൈറ്റ് ചോയ്സ് അപാർട്ട്മെന്റിലാണ് വൈഗയും കുടുംബവും കുടുങ്ങികിടക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.