Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുപോലോരു പ്രമോ വിഡിയോ ഇത് ആദ്യം

cr-number-89-movie

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ 'സിആർ നമ്പർ 89' ജൂൺ അഞ്ചിന് റിലീസ് ചെയ്യും. റിലീസിന് മുന്‍പ് രസകരമായൊരു പ്രമോ വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

വലിയ സാമ്പത്തിക ചിലവില്ലാതെ ചിത്രം തീയേറ്ററുകളിലെത്തിക്കുന്നതിനെ കുറിച്ച്, സംവിധായകന്‍ സുദേവൻ സംഘവും ആലോചിക്കുന്ന രംഗങ്ങളാണ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേർ ഒരു കുടുസുമുറിയിലിരുന്ന് കട്ടൻ ചായയും കുടിച്ചാണ് റിലീസങ് തീരുമാനിക്കുന്നത്. പുതുമയുള്ള വീഡിയോ ഇതിനകം യുട്യൂബില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

കെഎസ്എഫ്ഡിസിയുടെ കീഴിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുദേവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ചിത്രത്തിലെ അഭിനയത്തിന് നടൻ അശോക് കുമാറിനെ തേടിയെത്തിയിരുന്നു. മികച്ച നവാഗതസംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്‌കാരവും പത്മരാജൻ അവാർഡ്, പതിനെട്ടാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ നെറ്റ്പാക് അവാർഡ് എന്നിവയും ചിത്രം കരസ്ഥമാക്കിയിരുന്നു.

CR NO 89 - Promo Video