Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ തിരക്ക്; ദുൽക്കറിന്റെ ചിത്രീകരണം മുടങ്ങി

dulquer-crowd

മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് ദുൽക്കർ സൽമാൻ. ആരാധകരോട് ദുൽക്കർ കാണിക്കുന്ന സ്നേഹം തന്നെയാണ് ഇതിന് കാരണം. താരജാഡകളില്ലാതെ അവർക്കൊപ്പം ഇറങ്ങി ചെല്ലുന്ന അപൂർവം നടന്മാരിൽ ഒരാൾ.

കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് സിനിമയുടെ ചിത്രീകരണത്തിനെത്തിയ ദുൽക്കറിനെ കാണാൻ ആരാധകർ തടിച്ചുകൂടി. തിരക്ക് കാരണം ചിത്രീകരണം നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു.

Dulquer salman rounded by fans kizhakambalam

ദുൽക്കറിനെ കാണാൻ ആരാധകരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. അണിയറപ്രവർത്തകർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്തവിധത്തിലുള്ള തിക്കും തിരക്കും കാരണം കാരവനിൽ നിന്ന് പോലും ദുൽക്കറിന് പുറത്തിറങ്ങാൻ സാധിച്ചില്ല. അവസാനം ചിത്രീകരണത്തിൽ പങ്കെടുക്കാനാകാതെ താരം മടങ്ങുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.