Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡിലേക്കായുള്ള ദീപികയുടെ വർക്കൗട്ട് വി‍ഡിയോ വൈറൽ

deepika-work-out

ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സംസാരവിഷയം. ദീപിക തന്റെ പുതിയ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്സ്: ദി റിട്ടേൺ ഓഫ് ക്സാൻഡർ കേജ് എന്ന ചിത്രത്തിനുവേണ്ടി നടത്തുന്ന വർക്കൗട്ട് ദൃശ്യങ്ങൾ വൈറലാവുകയാണ്.

സിനിമയ്ക്കുവേണ്ടി ദീപിക എടുക്കുന്ന പ്രയത്‌നത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. പ്രമുഖ ഫിറ്റ്നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാലയാണ് ദീപികയുടെ ട്രെയിനർ. യാസ്മിൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ദീപികയുടെ വിഡിയോ പുറത്തുവിട്ടത്. ഫെബ്രുവരിയിലാണ് ട്രിപ്പിൾ എക്സിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.