മലയാളത്തിൽ ഇപ്പോൾ ‘കർണൻ’ തരംഗമാണ്. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകന്മാരാക്കി കർണൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമ, രണ്ടു സംവിധായകർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സോഷ്യൽമീഡിയയും കർണനെ ഏറ്റെടുത്തത്.
ഹരിശ്രീ അശോകന്റെ പേരു ചേർത്ത് ‘രമണൻ’ എന്നുവരെ ചില വിദ്വാന്മാർ അടിച്ചിറക്കി. പ്രശസ്തകോമഡി താരം ധർമജനെയും വെറുതെവിട്ടില്ല. ‘ധർമ്മൻ’ എന്ന പേരിലാണ് ധർമജന്റെ സിനിമ വരുന്നത്. നിർമാണം ബോൾഗാട്ടി ഫിലിംസിന്റെ ബാനറിൽ പിഷാരടി എന്റർടെയ്ൻമെന്റ്.
ധർമ്മൻ എന്ന പേരിൽ പ്രചരിച്ച ചിത്രം ധർമജൻ തന്റെ ഓദ്യോഗികഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.