Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനൊപ്പം ധ്യാനിന്റെ പുതിയ ഇന്നിങ്സ്

dhyan-rajesh-sreeni ധ്യാൻ, രാജേഷ്, ശ്രീനിവാസൻ

ശ്രീനിവാസനും അദ്ദേഹത്തിന്റെ മക്കളും മലയാള സിനിമയുടെ ഭാഗമായി കഴിഞ്ഞിട്ട് ഏറെക്കാലമായി. വെള്ളിത്തിരയിൽ ശ്രീനിവാസനും മൂത്തമകൻ ശ്രീനിവാസനും ഒന്നിച്ചു. ഇളയമകൻ ധ്യാനും വിനീതും തിര സിനിമയിലൂടെ ഒന്നിച്ചു. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് ശ്രീനിവാസനും ധ്യാനും ഒരുമിക്കുന്ന ഒരു ചിത്രത്തിനായാണ്. അതിനായുള്ള കളമൊരുങ്ങിക്കഴിഞ്ഞു.

സാൾട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛന്റെ മകനായി ഇത്തവണ ധ്യാനാണ് എത്തുന്നത്. അച്ഛന്റെ റൊമാൻസ് കണ്ട് കുശുമ്പ് സഹിക്കാൻ വയ്യാതായ മകൻ. അവനുവേണ്ടി മാത്രം ജീവിക്കുന്ന അച്ഛൻ. ഇവരുടെ കഥയാണ് ഈ സിനിമയിലൂടെ രാജേഷ് നായർ പറയാൻ ശ്രമിക്കുന്നത്.

‘ക്ലീഷേ പ്രണയ കഥ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ. എങ്കിലും പ്രണയിച്ച് വിവാഹം കഴിച്ച അച്ഛന്റെയും അമ്മയുടെയും ജീവിതം നോക്കി കുശുമ്പെടുക്കുന്ന, പ്രണയം കൊതിക്കുന്ന മകന്‍, അവരുടെ കുഞ്ഞു കുടുംബത്തിന്റെ ലോകം എല്ലാം വ്യത്യസ്തമായൊരു അനുഭവമായിരിക്കും പങ്കുവ‌യ്ക്കുക. രാജേഷ് നായർ മനോരമ ഓൺലൈനോട് പറഞ്ഞു.

കഥ കേട്ടയുടൻ ധ്യാനിന് സമ്മതമായിരുന്നു. അച്ഛന്റെ റോളിനായുള്ള അന്വേഷണമായിരുന്നു പിന്നീട്. രണ്ട് പുരുഷ കഥാപാത്രങ്ങൾക്ക് ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിൽ അച്ഛൻ വേഷം അവതരിപ്പിക്കുവാൻ ചേർന്ന ആരെയും കണ്ടെത്താനാകാതെ വന്നതോടെ ധ്യാൻ തന്നെയാണ് ശ്രീനിവാസന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. കഥ കേട്ട് ശ്രീനിവാസനും ഓകെ പറഞ്ഞ‌ു. ജൂൺ ഒന്നിന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പാട്ട് രംഗങ്ങളൊഴികെ ബാക്കിയെല്ലാം തിരുവനന്തപുരത്തായിരിക്കാം ഷൂട്ട് ചെയ്യുക. ചിത്രത്തിന്റെ മറ്റ് മേഖലകൾ ആര് കൈകാര്യം ചെയ്യുമെന്നതു സംബന്ധിച്ച തീരുമാനങ്ങൾ അന്തിമ ഘട്ടത്തിലാണ്. രാജേഷ് പറഞ്ഞു.

Your Rating: