Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിട വാങ്ങിയത് എന്റെ മൂത്ത ചേച്ചി: ദിലീപ്

dileep-kalpana ദിലീപ്, കൽപന

കൽപനയെ താൻ മൂത്ത ചേച്ചിയെ പോലെയാണ് കണ്ടിരുന്നതെന്നും, അവരുടെ മരണ വാർത്ത ഞെട്ടിക്കുന്നതാണെന്നും നടൻ ദിലീപ്. ദുബായിലെ ലൊക്കേഷനിൽ നിന്നും മനോരമ ഒാൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം കേട്ടപ്പോൾ ആരോ വ്യാജ മരണ വാർത്ത ചമ്മച്ചതാണെന്നാണ് കരുതിയത്. പിന്നീടാണ് അതു സത്യമാണെന്നു മനസ്സിലായത്. അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. തീർത്തും അപ്രതീക്ഷിതമായിരുന്നതു കൊണ്ട് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല.’ ദിലീപ് പറയുന്നു.

സഹസംവിധായകനായിരുന്ന കാലം മുതൽക്കെ എനിക്ക് കൽപന ചേച്ചിയെ അറിയാം. മലയാള മാസം ചിങ്ങം 1 എന്ന പടത്തിൽ എന്റെ ഭാര്യയായി ചേച്ചി അഭിനയിച്ചിട്ടുണ്ട്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിച്ചു. വലിയൊരു കലാകാരിയായിരുന്നു ചേച്ചി. മലയാള സിനിമാ ലോകത്തോടൊപ്പം എന്റെയും അഗാധ ദു:ഖം രേഖപ്പെടുത്തുന്നു. ദിലീപ് കൂട്ടിച്ചർത്തു.