Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യയെയും സനൂഷയെയും തിരുത്തിയ ദിലീപ്

dileep-kavya-sanusha

കാവ്യ ദിലീപിനെ അങ്കിളെന്ന് വിളിച്ചപ്പോളെ ദിലീപ് തിരുത്തി. കാവ്യ ബാലതാരമായി അഭിനയിക്കുമ്പോളായിരുന്നു സംഭവം. ആ സംഭവത്തെക്കുറിച്ച് ദിലീപ് പറയുന്നു. ‘ഒറ്റത്തവണയേ വിളിച്ചിട്ടുള്ളൂ. അതോടെ ഞാനത് മാറ്റിയില്ലേ, ‘‘പറയാൻ പറ്റില്ല നീയൊക്കെ വളർന്ന് ഭാവിയിൽ എന്റെ നായികയാവും. ഇപ്പോഴേ അങ്കിളെന്നു വിളിച്ചാൽ ആകെ കുഴയും.’’ അന്നു കാവ്യയോട് ഞാനിങ്ങനെയാണ് പറഞ്ഞത്.

Kavya Madhavan | Exclusive Interview | I Me Myself | Manorama Online

‘അതു സത്യമായി കാവ്യ മാത്രമല്ല. മീശമാധവന്റെ ലൊക്കേഷനിൽ വച്ച സനൂഷ ‘അങ്കിളേ’ എന്നു വിളിച്ചപ്പോഴും ഞാൻ ഇതു തന്നെ പറഞ്ഞു. ആ കുട്ടിയും എന്റെ നായികയായി. വിളിക്കുന്ന ആൾ വളരും. പക്ഷേ, നമ്മൾ വളരില്ലല്ലോ. ദിലീപ് പറയുന്നു.

ഇടയ്ക്ക് ഒന്നു രണ്ടു ലൊക്കേഷനുകളിൽ വച്ച് കാവ്യ എന്ന കുട്ടിയെ കണ്ടിട്ടുണ്ടെങ്കിലും രണ്ടോമൂന്നോ വർഷം കഴിഞ്ഞാൽ ഇവൾ എന്റെ നായികയായി മാറും എന്നൊന്നും ഒാർത്തിട്ടേ ഇല്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ നായികയായി കാവ്യയുടെ കാര്യം ലാലു പറഞ്ഞപ്പോഴും അതൊരു ചെറിയ കുട്ടിയല്ലേ എന്നാണ് ഞാനാദ്യം ചോദിച്ചത്.–ദിലീപ് പറഞ്ഞു.

വനിത മാസികയ്ക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം. 

Your Rating: