Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ്ബുക്കുമായി ദിലീപിനെന്താ പ്രശ്നം!

dileep-facebook

ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. ഏറെ നാളുകളായി ഫേസ്ബുക്കില്‍ നിന്നും വിട്ടുനിന്ന താരം തന്‍റെ ഔദ്യോഗികപേജുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് ദിലീപ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഫേസ്ബുക്കില്‍ സജീവമായിരുന്ന നടന്‍ പെട്ടന്നാണ് ഇവിടെനിന്നാണ് അപ്രത്യക്ഷനാകുന്നതും. നടനെതിരെ വ്യക്തിപരമായ കമന്റുകളും ഗോസിപ്പുകളും വന്നതോടെയാണ് ഫേസ്ബുക്ക് പേജ് ഡിആക്ടീവേറ്റ് ചെയ്യുവാന്‍ തീരുമാനിക്കുന്നത്.

ഇപ്പോള്‍ വീണ്ടും ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കിടയില്‍ സജീവമാകാനാണ് ദിലീപിന്‍റെ തീരുമാനം. പുതിയ ചിത്രമായ ലവ് 24x7 എന്ന ചിത്രത്തിന്റെ പ്രചാരണ പോസ്റ്റര്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം തന്‍റെ വരവറിയിച്ചത്. അവസാനമായി പോസ്റ്റ് ചെയ്തത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു. പതിനാല് ലക്ഷം ലൈക്സാണ് ദിലീപിന്‍റെ പേജിനുള്ളത്.

ദിലീപിന്‍റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം-https://www.facebook.com/ActorDileep

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.