Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ദേ പുട്ടിന് മുന്നിൽ ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം

dinkan-protest

ദിലീപിന്റെ പുതിയ ചിത്രം ഡിങ്കനെതിരെ ‘ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ എത്തിയത്. ഇവരുടെ പ്രതിഷേധം എന്തായാലും സോഷ്യൽമീഡിയയിൽ ചിരിപടർത്തി കഴിഞ്ഞു.

dinkan-protest-2

ബാലമാസികയിലടെ സുപരിചിതമായ ഡിങ്കന്‍ എന്ന കോമിക് സൂപ്പര്‍ഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടല്‍. എല്ലാ മതത്തെയും പോലെ ഡിങ്കമതത്തിനും വികാരം ഉണ്ടെന്ന് പറയാന്‍ പറഞ്ഞുവെന്നും പ്ലക്കാര്‍ഡുകളിലുണ്ട്. സിനിമകളിലും മറ്റും ദൈവങ്ങളെയും മതത്തെയും മോശമായി ചിത്രീകരിച്ചു മതവികാരങ്ങൾ വ്രണപ്പെടുത്തി എന്നുപറഞ്ഞ് പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുക കൂടിയാണ് ഇങ്ങനെയൊരു പ്രതിഷേധത്തിലൂടെ ഡിങ്കോയിസ്റ്റുകൾ.

dinkan

ദിലീപിനെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രത്തിന് പ്രൊഫസർ ഡിങ്കൻ എന്നുപേരിട്ടിരുന്നു. ഈ സിനിമ പ്രഖ്യാപിച്ചതു മുതൽ സോഷ്യൽമീഡിയയിൽ ഈ സിനിമക്കെതിരെ ട്രോളുകൾ വന്നിരുന്നു. ത്രീഡി രൂപത്തിലെത്തുന്ന ചിത്രം സനല്‍ തോട്ടമാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ റാഫിയാണ് തിരക്കഥ. ദിലീപ് ആദ്യമായാണ് ഒരു ത്രീഡി ചിത്രത്തില്‍ നായകനാകുന്നത്. മജീഷ്യന്‍ മുതുകാടും ചിത്രത്തിലുണ്ട്.

dinkan-protest-1

ഡിങ്കമതത്തെ സംരക്ഷിക്കാന്‍ മൂഷിക സേന എന്ന പേരില്‍ ഫേസ് ബുക്ക് പേജും ഡിങ്കോയിസ്റ്റുകള്‍ തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഹാസ്യാവിഷ്‌കാര വിദഗ്ധരാണ് പരമ്പരാഗത മതങ്ങളുടെ അസഹിഷ്ണുതയും ആക്രമണ ഭാവവും മാതൃകയായിക്കി ഹാസ്യാനുകരണമെന്ന നിലയില്‍ പ്രതികരിക്കുന്നത്.