Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനായി

alphonse-aleena ചിത്രങ്ങള്‍ സുനേഷ് കോട്ടപ്പുരം

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനായി. മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആല്‍വിന്‍ ആന്‍റണിയുടെ മകള്‍ അലീന മേരി ആന്‍റണിയാണ് വധു. ആലുവയില്‍വച്ചായിരുന്നു വിവാഹം.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, സായി പല്ലവി ഉള്‍പ്പടെയുള്ള സിനിമാതാരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

alphonse-sai

കൊച്ചി ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. പ്രേമത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഹരം മായും മുമ്പാണ് അല്‍ഫോന്‍സ് വിവാഹജീവിതത്തിലേക്ക് ചുവുടവയ്ക്കുന്നത്. പോളിന്‍റേയും ഡെയ്സി ചാക്കോയുടേയും മകനാണ് ആലുവക്കാരനായ അല്‍ഫോന്‍സ് പുത്രന്‍. ഉപരിപഠനത്തിനായി ചെന്നൈയിലാണ് അലീന.

നേരം എന്ന സിനിമയിലൂടെ വിജയസംവിധായകനായി അരങ്ങേറ്റം കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തിലൂടെ റെക്കോര്‍ഡ് വിജയത്തിന്‍റെ അമരക്കാരനുമായി.

alphonse-wedding-still
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.