Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി

lijo-jose-wedding

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി വിവാഹിതനായി. തിരുവനന്തപുരം പോങ്ങുമൂട് സ്വദേശിയായ ജയിംസ് എ ജോണിന്റെയും പാന്‍സി സെബാസ്റ്റ്യന്റേയും മകള്‍ ജാസ്മിനാണ് വധു. ചാലക്കുടി സെന്റ് മേരീസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.

lijo-wedding

തിരുവനന്തപുരത്ത് ടെക്‌സ്റ്റൈല്‍സ് ഡിസൈനറായി ജോലി നോക്കുകയാണ് ജാസ്മിന്‍. അന്തരിച്ച ചലച്ചിത്ര നടന്‍ ജോസ് പെല്ലിശേരിയുടേയും ലില്ലി ജോസിന്റെയും മകനാണ് മുരിങ്ങൂര്‍ സ്വദേശിയായ ലിജോ ജോസ് പെല്ലിശേരി.

lijo-jose

നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകരിൽ ഒരാളാണ് അദ്ദേഹം. നായകന്‍,സപ്തമശ്രീ തസ്‌കരാ, ആകാശവാണി എന്നീ സിനിമകളില്‍ ലിജോ അഭിനയിച്ചിട്ടുമുണ്ട്. ജയസൂര്യ ആണ് ലിജോയുടെ പുതിയ ചിത്രത്തിലെ നായകൻ.

lijo-vijay