Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

sasi-shankar

നാരായം, കുഞ്ഞിക്കൂനൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു. കോലഞ്ചേരിക്കു സമീപം പാങ്കോടിലെ വസതിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ രാവിലെ ഒൻപതരയോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു.

മരണകാരണം വ്യക്തമല്ല. 1993 ൽ ഇറങ്ങിയ നാരായം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 11 ചിത്രങ്ങളൊരുക്കി. നാരായത്തിനു സാമൂഹിക പ്രസക്തമായ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. കുഞ്ഞിക്കൂനന്‍’, ‘മിസ്റ്റര്‍ ബട്ട്‌ലര്‍’, ‘മന്ത്രമോതിരം’, ‘സര്‍ക്കാര്‍ ദാദ’, ‘ഗുരു ശിഷ്യന്‍’ തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

മലയാളത്തിലേത് കൂടാതെ തമിഴിലും രണ്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്ക് പേരഴകന്‍. ചിത്രത്തിൽ സൂര്യയും ജ്യോതികയുമായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. ‘പഗഡൈ പഗഡൈ’ ആണ് മറ്റൊരു തമിഴ് ചിത്രം.

Your Rating: