Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകന്റേത് ഹെവി മാസ് ടീസർ; സംവിധായകൻ പറയുന്നു

pulimurugan-teaser

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം പുലിമുരുകന്റെ ടീസർ മെയ് 21ന് പുറത്തിറങ്ങും. മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായാകും ടീസർ എത്തുക.

മുരുകൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ഇൻട്രോ ആണ് ടീസർ. മോഹൻലാൽ എന്ന നടനെയല്ല മുരുകനെ ആയിരിക്കും ഈ സിനിമയിൽ ഉടനീളം നിങ്ങൾ കാണുക. വൈശാഖ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.

ഒരു മിനിട്ട് 20 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. ലാലേട്ടന്റെ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ ഹെവി മാസ് ടീസർ തന്നെയായിരിക്കും ഇത്. അദ്ദേഹത്തിന് ഒരു പിറന്നാൾ സമ്മാനമെന്ന നിലയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈശാഖ് പറഞ്ഞു.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത്. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടില്ല. സിനിമയുടെ പോസ്റ്ററുകളും ആരാധകരിൽ ആവേശം നിറച്ചു.

വൈശാഖ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലായിലായിരിക്കും. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുള്ളിപ്പുലിയുമായ സംഘട്ടനരംഗങ്ങളും ലാലിന്റെ വേറിട്ട ഗെറ്റപ്പും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.