Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്ത നാടക–സിനിമാ നടന്‍ സുധാകരന്‍ അന്തരിച്ചു

sudhakaran-actor സുധാകരന്‍

പ്രശസ്ത നാടക–സിനിമാ നടന്‍ സുധാകരന്‍ (73) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര നടന്‍ സുധീഷ് മകനാണ്

ചെറുപ്പകാലം മുതൽക്കെ നാടകങ്ങളിൽ വേഷമിട്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് നാടകരംഗത്ത് സജീവമായി. സുധാകരനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. 1964ല്‍ മികച്ച ഹാസ്യ നടനുള്ള വെള്ളിമെഡൽ ലഭിച്ചു.

കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുധാകരന് ലഭിച്ചിട്ടുണ്ട്. 1969ൽ സുധാകരനും കെ ആര്‍ മോഹൻദാസും ചേർന്ന അണിയറ എന്ന നാടകസമിതി രൂപീകരിച്ചു. പിന്നീട് കോഴിക്കോട് കേന്ദ്രമാക്കി സ്വന്തമായി ചെന്താമര തിയറ്റേഴ്സ് തുടങ്ങി.

നാടകത്തിന് പുറമെ അമ്പതിലേറെ സിനിമകളിലും അഭിനയിച്ചു. റവന്യുവകുപ്പിൽ ജോലിക്കാരനായ സുധാകരൻ 1995ൽ വയനാട് ‍ഡെപ്യൂട്ടി കലക്ടറായാണ് ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചത്.

സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഐൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സൂര്യപ്രഭയാണ് ഭാര്യ. മരുമകൾ ധന്യ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.