Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖറിന് ഇനി വെബ്സൈറ്റും

dulquer

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28നാണ് സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള ചിത്രങ്ങളുടെ പട്ടിക, ഗാനങ്ങൾ, വിഡിയോ അഭിമുഖം, ആരാധകർക്ക് സന്ദേശം അയക്കാം തുടങ്ങിയവയാണ് വെബ്സൈറ്റിൽ ലഭ്യമാണ്.

ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത വിവരം അറിയിച്ചിരിക്കുന്നത്. ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങളും വാര്‍ത്തകളും വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

മമ്മൂട്ടി, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ തുടങ്ങി വളരെ കുറച്ചു മലയാള സിനിമാതാരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി വെബ്‌സൈറ്റ് ഉള്ളത്.

സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് ദുല്‍ഖര്‍. 43. ലക്ഷം ഫെയ്‌സ്ബുക്ക് ലൈക്കുകളാണ് താരത്തിനുള്ളത്. ട്വിറ്ററില്‍ 3.8 ലക്ഷം ഫോളോവേഴ്‌സും ഇസ്റ്റഗ്രാമില്‍ 4.39 ലക്ഷം ഫോളോവേഴ്‌സും ദുല്‍ഖറിനുണ്ട്. 

Your Rating: