Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരിനൊപ്പം ദുൽക്കറിന്റെ സെല്‍ഫി

dulquer-sai

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തില്‍ തരംഗമായി മാറിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം പുതിയ ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായാണ് ‘മലർ’ എത്തുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഭാര്യയും ഭർത്താവുമായാണ് ദുൽക്കറും സായിയും എത്തുന്നത്. സിനിമയിൽ സായിയുടെ കഥാപാത്രത്തിന്റെ പേര് അഞ്ജലി എന്നാണ്.

സിദ്ധാര്‍ത്ഥ് എന്നാണ് ദുൽക്കറിന്റെ കഥാപാത്രത്തിന്റെ പേര്. അഞ്ച് വയസുമുതല്‍ 28 വയസ്സുവരെയുള്ള സിദ്ധാര്‍ത്ഥിന്റെ ജീവിതമാണ് സിനിമ. കോളേജ് ജീവിതവും അതിന് ശേഷമുള്ള ദാമ്പത്യവുമെല്ലാം സിനിമയില്‍ പറയുന്നു.

സിദ്ധാര്‍ത്ഥും അഞ്ജലിയും കോളേജില്‍ ഒന്നിച്ച് പഠിക്കുമ്പോള്‍ പ്രണയത്തിലായതാണ്. ഇരുവരും വിവാഹിതരാകുന്നതും തുടര്‍ന്നുള്ള ഇവരുടെ പ്രണയ ദാമ്പത്യ ജീവിതത്തിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. രാജേഷ് ഗോപിനാഥന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

സണ്ണി വെയൻ, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗഭിന്‍ ഷാഹീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സമീര്‍ താഹിര്‍,ആഷിക് ഉസ്മാന്‍,ഷൈജു ഖാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹാന്‍ഡ് മേഡ് ഫിലിംസാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.