Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചന്റെ അരികില്‍ ഡിക്യൂ കണ്‍മണി

അമിതാഭ് ബച്ചനൊപ്പം ഇരിക്കുന്ന ആ ചെറിയ കുട്ടിയെ മനസ്സിലായോ? സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാനാണ് ബിഗ് ബിയ്ക്കൊപ്പം ഇരിക്കുന്ന ആ കുട്ടി. ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയ്ക്ക് പിന്നിലെ കഥയും ദുല്‍ഖര്‍ തന്നെ പറയും.

കുറച്ചുനാളുകളായി ഈ ചിത്രം താന്‍ അന്വേഷിക്കുയായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. ഒപ്പം നിന്ന് ചിത്രം എടുക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. വാപ്പച്ചിയോട് അദ്ദേഹത്തിനൊപ്പം നിന്നൊരു ചിത്രമെടുക്കുന്നതിനുള്ള തന്‍റെ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ദുല്‍ഖര്‍ പറയുന്നു.

അങ്ങനെ 1995ലെ അമ്മ ഷോയ്ക്ക് വേണ്ടി താജ് മലബാറില്‍ വാപ്പച്ചിയൊപ്പം അദ്ദേഹത്തിന്‍റെ എസ്എല്‍ആര്‍ കാമറയുമായി പോകുകയുണ്ടായി. അവിടെ ചെന്നപ്പോള്‍ അമിതാബ് ബച്ചന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്നോട് ഇഡിലി കഴിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ നേരത്തെ കഴിച്ചതാണെങ്കിലും അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല.

രണ്ടു സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. അവരുടെ ഇടയില്‍ ഇരുന്ന് ഒരു പ്ലേറ്റ് ഇഡിലി മുഴുവന്‍ കഴിച്ചുതീര്‍ത്തു. എന്‍റെ ജീവിതം തന്നെ ഒരു വൃത്തത്തിലായതുപോലെ തോന്നി. ദുല്‍ഖര്‍ ഓര്‍ക്കുന്നു.

ഒകെ കണ്‍മണിയെ പ്രശംസിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതിയിരുന്നു. ആ വാക്കുകള്‍ക്ക് നന്ദി. അഭിനയം കൊണ്ടും അഭിനന്ദനങ്ങള്‍കൊണ്ടും ഞങ്ങള്‍ക്ക് എന്നും അങ്ങ് പ്രചോദനമാണ്.ദുല്‍ഖര്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.