Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നു നിന്റെ മൊയ്തീനിലെ ഒരു കിടിലൻ രംഗം

moideen-movie

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ എന്നു നിന്റെ മൊയ്തീന്‍ സിനിമയിലെ ആരും കാണാത്ത രംഗം യൂട്യൂബില്‍ റിലീസ് ചെയ്തു. സിനിമയുടെ 50-ാം ദിനാഘോഷത്തോടനുബന്ധിച്ചാണ് റിലീസ്. സമയ ദൈര്‍ഘ്യം മൂലം സിനിമയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയ ഭാഗങ്ങളാണ് യുട്യൂബില്‍ റിലീസ് ചെയ്തത്.

കൊട്ടാട്ടില്‍ സേതുവിനെ തല്ലിയതിനു ശേഷം മൊയ്തീന്റെ വീട്ടിൽ ബഹളമുണ്ടാക്കി എത്തിയ സംഘവുമായുള്ള രംഗമാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. സിനിമ 2 മണിക്കൂര്‍ 47 മിനിറ്റായി വെട്ടിച്ചചുരുക്കിയപ്പോള്‍ ഒഴിവാക്കിയ ഭാഗങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. സിനിമയില്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളും താമസിയാതെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

Ennu Ninte Moideen - Deleted Scene 02 l Prithviraj Sukumaran