Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഞ്ചനയും മൊയ്തീനും തമിഴിലേയ്ക്ക്

prithvi-parvathi

കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും തീവ്രപ്രണയത്തിന്‍റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീൻ തമിഴില്‍ ഒരുക്കാന്‍ സംവിധായകൻ ആർ എസ് വിമൽ പദ്ധതിയിടുന്നുണ്ട്. ജയമോഹന്‍ മൊഴിമാറ്റം നടത്തും. എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിമൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചിത്രത്തിൽ ധനുഷും സമാന്തയും പ്രധാനവേഷങ്ങളിലെത്തുന്നുവെന്ന വാർത്ത തെറ്റാണെന്ന് വിമൽ വ്യക്തമാക്കി. മൊയ്തീന്റെ വേഷം ചെയ്യാന്‍ മറ്റു പല നടന്‍മാരെയും സമീപിച്ചെങ്കിലും താന്‍ നവാഗതനായതിനാല്‍ അനുവാദം ലഭിച്ചില്ലെന്നും വിമല്‍ വെളിപ്പെടുത്തി

മാത്രമല്ല മൊയ്തീൻ ചിത്രം റീമേക്ക് ചെയ്യുന്നതിന് മുൻപ് മറ്റൊരു മലയാളചിത്രം സംവിധാനം ചെയ്യാനും വിമൽ പദ്ധതിയിടുന്നുണ്ട്.

നിങ്ങൾ പറയൂ– കാഞ്ചനയും മൊയ്തീനും തമിഴിലെത്തുന്പോൾ ആരാകണം നായകനും നായികയും ?