Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഡിബുക്ക്; എസ്രയുടെ രണ്ടാം ടീസർ

ezra-new

പൃഥ്വിരാജിന്റെ ഹൊറര്‍ ത്രില്ലര്‍ എസ്രയുടെ രണ്ടാം ടീസര്‍ പുറത്തെത്തി. ഒരു മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളിൽ നാല് ലക്ഷത്തിന് മുകളിൽ ആളുകളാണ് ടീസർ കണ്ടുകഴിഞ്ഞത്.

Ezra | Official Teaser 2 | Prithviraj Sukumaran, Priya Anand, Tovino Thomas | Malayalam Movie | HD

നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

പ്രിയാ ആനന്ദാണ്പൃഥ്വിയുടെ നായികയായി എത്തുക. ജൂതവിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കിയാണ് ചിത്രം. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത് വാർത്തയായിരുന്നു. ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോൾ പള്ളീലച്ചനെ കൊണ്ട് വെഞ്ചരപ്പിച്ചതിന് ശേഷമാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര.