Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയ്ക്കൊപ്പം ഫഹദ് ഫാസിൽ തമിഴിലേയ്ക്ക്

fahad-nayanthara

മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. തനി ഒരുവന്‍ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ തുടക്കം കുറിയ്ക്കുന്നത്.

ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ നിർമാതാക്കളായ 24 എഎം സ്റ്റുഡിയോസ് ആണ് ഈ വിവരം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

സിനിമയുടെ പേര് ഇത് വരെയും തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും.

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഈ വർഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്രമാണ് ഫഹദ് അഭിനയിക്കുന്നത്.

Your Rating: