Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓടാത്ത സിനിമകളിൽ നിന്നാണു കൂടുതൽ പഠിക്കുന്നത്’

മലയാളത്തിന്‍റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് സിനിമയെ കൃത്യമായി നിരീക്ഷിക്കുന്ന ഒരു നടന്‍ കൂടിയാണ്. ഒരു സിനിമയുടെ പരാജയം പോലും സ്വയം ഏറ്റുവാങ്ങി അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായ താരം ഈയിടെയായി സിനിമകള്‍ കുറക്കുന്നുണ്ടോ? ഫഹദ് തന്നെ അതിന് മറുപടി പറയുന്നു.

ഞാന്‍ സെലക്ടീവൊന്നുമല്ല‍. അങ്ങനെയാവണമെന്നു വിചാരിക്കുന്നുമില്ല. ചില കഥാപാത്രങ്ങൾ ചെയ്‌തുവരുമ്പോൾ അറിയാം, ശരിയാവുന്നുണ്ടെന്ന്. ചിലതു ഫലിക്കില്ല. അതും മനസ്സിലാവും. ആ ചൂതാട്ടമാണു രസം. ഫഹദ് പറയുന്നു.

ഇതൊരു പരീക്ഷയൊന്നുമല്ലല്ലോ പഠിച്ചിട്ട് പോയി ചെയ്യാൻ. ഞാൻ ഹോംവർക്ക് ചെയ്യുന്ന ആക്‌ടറൊന്നുമല്ല. ഓടാത്ത സിനിമകളിൽ നിന്നാണു കൂടുതൽ പഠിക്കുന്നത്. ഫഹദ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.