Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജിത്തിന്റെ അബദ്ധ അടി, ഫഹദിന് പരുക്ക്

fahad-fazil-injured

ചിത്രീകരണത്തിനിടയില്‍ നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയുടെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

കാലിനാണ് പരുക്കേറ്റത്. ചിത്രത്തിലെ സഹതാരമായ സുജിത്ത് അബദ്ധവശാല്‍ ഫഹദിന്‍റെ കാലില്‍ അടിക്കുകയായിരുന്നു. വേദനയുണ്ടായിട്ടും ഫഹദ് ഷൂട്ടിങ് തുടര്‍ന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫഹദിനെ ആശുപത്രില്‍ കൊണ്ടുപോകുകയും ഡോക്ടര്‍മാര്‍ രണ്ടു ദിവസത്തെ വിശ്രമം പറയുകയും ചെയ്തു. എന്നാല്‍ ഷെഡ്യൂള്‍ തിരക്ക് കാരണം ഫഹദ് അതിന് തയാറായില്ല.

ഇടുക്കി ചെറുതോണിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. അനുശ്രീ ഒരു നഴ്സിന്‍റെ വേഷത്തില്‍ എത്തുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.