Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലി ചിത്രം ‘അവരുടെ രാവുകൾ’ സിനിമയുടെ നിർമാതാവ് മരിച്ച നിലയിൽ

ajay-krishnan.jpg.image.784.410 അജയ് കൃഷ്ണൻ

ചലച്ചിത്ര നിർമാതാവും അഭിനേതാവും അജയ് എന്റർടെയ്ൻമെന്റ്സ് ഉടമയുമായ കൊല്ലം മനയിൽക്കുളങ്ങര തെക്കേഴത്ത് (അമ്പാടി) ടിഇആർഎ ഒൻപത് സി–യിൽ അജയ് കൃഷ്ണനെ (28) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസിഫ് അലി അഭിനയിക്കുന്ന ‘അവരുടെ രാവുകൾ’ എന്ന സിനിമയുടെ നിർമാതാവാണ്.

എറണാകുളത്തു നിന്നു ശനി രാത്രി കൊല്ലത്തെ വീട്ടിലെത്തിയ അജയ് കൃഷ്ണനെ ഒന്നാംനിലയിലെ കിടപ്പുമുറിയിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. രാധാകൃഷ്ണപിള്ളയുടെയും ജയകുമാരിയുടെയും മകനാണ്. സഹോദരി: ജിജി.

‘മെമ്മറീസ്’, ‘സീൻ ഒന്ന്, ‘നമ്മുടെ വീട്’ തുടങ്ങിയ സിനിമകളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിദേശത്തു മനുഷ്യവിഭവ മേഖലയുമായി ബന്ധപ്പെട്ടു ബിസിനസ് നടത്തുന്ന അജയ് തിരുവനന്തപുരം എംജി കോളജ് ഓഫ് എൻജിനീയറിങ്ങിലാണു പഠിച്ചത്.

അവരുടെ രാവുകളുടെ ചിത്രീകരണത്തിനു ശേഷം അജയ് കൃഷ്ണൻ കടുത്ത സമ്മർദത്തിലായിരുന്നുവെന്നു സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ഇതിനു സാമ്പത്തികവുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. ഷാനി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഹണി റോസും ഉൾപ്പെടെ താരനിരയുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ നടന്നുവരന്നു.

പ്രൊഡക്‌ഷൻ മാനേജരും സുഹൃത്തുമായ സുരേഷ്കുമാറിനൊപ്പമാണു ശനിയാഴ്ച വീട്ടിലെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Your Rating: