Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌യുടെ ‘തെറി’ കാർണിവൽ ഗ്രൂപ്പും ഫ്രൈഡേ ഫിലിംസും കേരളത്തിലെത്തിക്കും

theri-vijay തെറിയുടെ നിർമാതാവ് കലൈപുലി എസ് തനുവിനൊപ്പം വിജയ് ബാബുവും സാന്ദ്ര തോമസും

ഈ വർഷം ഇളയദളപതി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘തെറി’ ഏപ്രിൽ 14ന് റിലീസിനെത്തുകയാണ്. പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ആരാധകരെ രസിപ്പിക്കുന്ന എല്ലാചേരുവകളും കോർത്തിണക്കിയാണ് ചിത്രമെത്തുന്നത്. കേരളം ഉൾപ്പടെയുള്ള മറ്റുസംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ വിതരണവാകാശം കോടികൾ മുടക്കിയാണ് ആളുകൾ വാങ്ങിയിരിക്കുന്നത്.

ഇപ്പോഴിതാ കേരളത്തിലെ തെറിയുടെ തിയറ്റർ വിതരണാവകാശം കാർണിവൽ മോഷൻ പിക്ച്ചേഴ്സും ഫ്രൈഡേ ഫിലിംസും സ്വന്തമാക്കിയിരിക്കുന്നു. 5.6 കോടി രൂപയ്ക്കാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിതരണാവകാശം ഇവർ നേടിയിരിക്കുന്നത്. വിജയ് ബാബുബിന്റെയും സാന്ദ്ര തോമസിന്റെയും ഉടമസ്ഥതയിലുള്ള നിർമാണകമ്പനിയാണ് ഫ്രൈഡേ ഫിലിംസ്. ‌ നേരത്തെ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ‘തെറി’യുടെ വിതരണാവകാശം മേടിച്ചെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത െതറ്റാണെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചു.

Your Rating: