Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടതൊന്നും സത്യമല്ല: ഗൗതം മേനോൻ

gautham-menon

ഫഹദിനെയും മറ്റു മൂന്ന് പ്രമുഖ നടന്മാരെയും പ്രധാന കഥാപാത്രങ്ങളാക്കി മൾട്ടിസ്റ്റാർ ചിത്രം ഒരുക്കുന്നുവെന്ന വാർത്ത സംവിധായകനായ ഗൗതം വാസുദേവ മേനോൻ നിഷേധിച്ചു. ഫഹദിനെ നായകനാക്കി തമിഴിൽ സിനിമ ഒരുക്കാൻ പദ്ധതിയുണ്ടെങ്കിലും അത് മൾട്ടിസ്റ്റാർ ചിത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.

താൻ നിവിൻ പോളിയുമായും ഫഹദുമായും ചർച്ചയിലാണെന്നും നിവിനെ വച്ച് ഒരു മലയാള സിനിമയും ഫഹദിനെ വച്ച് തമിഴ് സിനിമയുമാണ് താൻ പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ രണ്ടു ചിത്രങ്ങളും മൾട്ടിസ്റ്റാർ സിനിമകളല്ല. മോഹൻലാലിനെ വച്ച് മലയാള സിനിമ ഒരുക്കാൻ പദ്ധതിയുണ്ടെങ്കിലും തൽക്കാലം അതില്ലെന്നും അദ്ദേഹം പറഞ്ഞു.

കാക്ക കാക്ക, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ അനവധി ഹിറ്റ് സിനിമകളൊരുക്കിയ ഗൗതം മേനോൻ മലയാളിയാണ്. തമിഴിലെ വിലയേറിയ സംവിധായകനായ അദ്ദേഹത്തിന്റെ മലയാള സിനിമയിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.