Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനെ സാക്ഷിയാക്കി മകന്‍റെ അഭിനയത്തുടക്കം

suresh-gopi-gokul

താരങ്ങളുടെ വീട്ടില്‍ നിന്നും ഒരാള്‍കൂടി വെള്ളിവെളിച്ചത്തിലേക്ക്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുെട മകന്‍ ഗോകുല്‍ ആണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മകന്‍റെ സിനിമയിലെ ആദ്യഷോട്ട് കാണാന്‍ സുരേഷ് ഗോപിയും ഭാര്യയുമെത്തി. തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങിയ മുദ്ദുഗവു സംവിധാനം ചെയ്യുന്നത് നവാഗതനായ വിപിന്‍ ദാസ് ആണ്. ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മാണം.

സുരേഷ് ഗോപിയുടെ മകനായിട്ടല്ല ഗോകുല്‍ സിനിമസിനിമയിലെത്തുന്നതെന്നും പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള പ്രമേയമാണ് സിനിമയുടേതെന്നും സുരേഷ് ഗോപി പറഞ്ഞു.

അഭിനയത്തിരക്കിലായ ഗോകുലിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂടി സമയം ലഭിച്ചില്ല. വിജയ് ബാബുവാണ് വില്ലന്‍. ഒരു ചുംബനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ചേര്‍ന്നിണങ്ങുന്ന റൊമാന്‍റിക് ത്രില്ലറാണ് മുദ്ദുഗവു എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.