Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹായ്, ഗോപികാ, എന്താ വിശേഷം ?

gopika

മലയാളികളുടെ മനസ്സില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍കൊണ്ട് സ്ഥിര പ്രതിഷ്ഠ നേടിയ ഗോപിക. മലയാളത്തിലെ മുൻനിര നായികയായ ഗോപിക വിവാഹശേഷവും ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് നീണ്ട ഇടവേള എടുത്തിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഭാര്യ അത്ര പോര എന്ന ചിത്രത്തിലാണ് ഗോപികയെ അവസാനമായി കാണുന്നത്.

സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളില്‍ നിന്നുമെല്ലാം ഗോപിക അകന്നു നിന്നു. ഇപ്പോഴിതാ ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ വാർഷിക പൊതുയോഗത്തിന് പങ്കെടുക്കാൻ ഗോപിക എത്തി. നീലനിറത്തിലുള്ള വസ്ത്രത്തിൽ സുന്ദരിയായി തന്നെയായിരുന്നു ഗോപിക എത്തിയത്.

gopika-family1

2008ൽ ആണ് അയർലൻഡിൽ ഡോക്ടറായിരുന്ന അജിലേഷിനെ ഗോപിക വിവാഹം കഴിക്കുന്നത്. പിന്നീട് ഇവർ അയർലൻഡിൽ നിന്നും ആസ്ട്രേലിയയിലേക്ക് സ്ഥലം മാറിയിരുന്നു.വിവാഹനന്തരം അയര്‍ലണ്ടിലേക്ക് പറന്ന ഗോപിക ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തിയാണ് സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.

മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് ഗോപിക പറഞ്ഞിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണ നല്‍കുന്നുണ്ട്. അങ്ങനെയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിലും എത്തിയത്.

gopika-family

പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഗോപിക തമിഴിലും കന്നടയിലും തെലുങ്കിലും തന്റെ സാമിപ്യം അറിയിച്ചിട്ടുണ്ട്. ചാന്ത്‌പൊട്ട്, കീര്‍ത്തി ചക്ര, മായാവി, അലി ഭായ്, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങിയവയാണ് ഗോപികയുടെ ഹിറ്റ് ചിത്രങ്ങൾ.
 

Your Rating: