Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ്ഫാദർ, പൂമരം റിലീസ് നീട്ടി

rema

സിനിമാസമരം മൂലം ക്രിസ്മസ് റിലീസ് ചിത്രങ്ങളും തിയറ്ററുകളിലെത്താത്ത സാഹചര്യത്തില്‍ ഈ മാസം പുറത്തിറങ്ങുന്ന സിനിമകളുടെ റിലീസ് മാറ്റി. ജനുവരി, ഫെബ്രുവരിയിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന പല ചിത്രങ്ങളുടെ റിലീസ് ആണ് നീട്ടിയിരിക്കുന്നത്.

ക്രിസ്മസ് റിലീസ് ആയി നിശ്ചയിച്ച ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ മറ്റു ചിത്രങ്ങൾ പുറത്തിറക്കരുതെന്ന നിർദ്ദേശം കൂടിവച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ജനുവരി തീരുമാനിച്ച മലയാള ചിത്രങ്ങൾ മാർച്ച്, വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദർ ജനുവരി 27നാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രം മാർച്ചിലേക്ക് നീട്ടിയെന്നാണ് കേൾക്കുന്നത്. ഫെബ്രുവരി നാലിന് റിലീസ് നിശ്ചയിച്ച പൂമരവും മാർച്ചിൽ എത്തും.

ആസിഫ് അലിയുടെ ഹണി ബീ 2 മാർച്ച് റിലീസ് ആണ്. മോഹൻലാൽ മേജർ രവി ചിത്രം ബിയോൻഡ് ബോർഡേസ്, മമ്മൂട്ടിയുടെ പുത്തൻപണം എന്നിവ വിഷു റിലീസ് ആയി എത്തും.

ഡോ. ബിജു സംവിധാനം ചെയ്യുന്ന കാടുപൂക്കുന്ന നേരം ആണ് ഈ വർഷം ആദ്യം തിയറ്ററുകളിലെത്തുന്ന മലയാളചിത്രം. ഇളയദളപതിയുടെ ഭൈരവ ജനുവരി 12ന് എത്തും. സൂര്യയുടെ സിങ്കം 3 ജനുവരി 27നും ഷാരൂഖ് ചിത്രം റയീസ് 25നും ഹൃതിക് ചിത്രം കാബിൽ 26നും തിയറ്ററുകളിലെത്തും.