Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബി പോലും നമിച്ചു ഈ മുരുകന് മുന്നിൽ; വിഡിയോ

lal-gulf

പുലിമുരുകൻ കേരളത്തിൽ റിലീസ് ആയപ്പോഴുള്ള അതേ ആവേശത്തോടെയാണ് സിനിമയുടെ ഗൾഫ് റിലീസ് ആരാധകർ ഏറ്റെടുത്തത്. ആർപ്പുവിളികളും ചെണ്ടകൊട്ടുമായാണ് ആരാധകർ പുലിമുരുകനെ വരവേറ്റത്. ഷാർജയിൽ സിനിമ കണ്ടിറങ്ങിയ യുഎഇ സ്വദേശി ഇതൊക്കെ കണ്ട് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലാണ്. മോഹൻലാല്‍ സിനിമ ആദ്യമായി കാണുന്ന അദ്ദേഹത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.

അദ്ദേഹത്തിന്റെ വാക്കുകൾ:

‘ഹിന്ദി സിനിമയിൽ പോലും ഇങ്ങനെ കണ്ടിട്ടില്ല. രാവിലെ മുതൽ തിയറ്റർ ഹൗസ്ഫുൾ. ഹിന്ദി ചിത്രങ്ങളും ബോളിവുഡ് സിനിമകളും റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതുപോലൊരു ആഘോഷം ഇതാദ്യമാണ്. സിനിമ കണ്ട് ഞങ്ങളും ഭ്രാന്തു പിടിച്ച അവസ്ഥയിലാണ്. ഇതൊരു നമ്പർ വൺ സിനിമയാണ്. ഇപ്പോൾ മോഹൻലാൽ വന്നാൽ ആളുകളെല്ലാം ആവേശം കൊണ്ടു ഭ്രാന്ത് പിടിച്ച പോലെയാകും. അദ്ദേഹത്തിന്റെ ചിത്രങ്ങളോടു പോലും ഇവിടെ ആരാധനയാണ്. അമിതാഭ് ബച്ചനെ ഇഷ്ടമാണ്. എന്നാൽ നമ്പർ വൺ മോഹൻലാൽ തന്നെയാണ്.’

Pulimurugan FDFS - Dubai Reaction | Ibn Battuta Mall - Dubai 3rd Nov 2016 [4K]

കേരളത്തില്‍ തരംഗമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ യുകെ, യുഎസ് റിലീസുകള്‍ക്കു ശേഷം നവംബര്‍ മൂന്നു മുതലാണ് ഗള്‍ഫ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എഴുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദുബായിലും ബഹ്‌റൈനിലും ഫാൻസ് അസോസിയേഷൻ‍കാർക്കായി പ്രത്യേക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പലയിടത്തും അതിരാവിലെ തന്നെ പ്രദര്‍ശനം തുടങ്ങി.

റിലീസ് കേന്ദ്രങ്ങളിലെല്ലാം വന്‍സ്വീകാര്യതയാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇതു തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്‌‌ഷനും പുലിമുരുകന്റെ പേരില്‍ ചേര്‍ക്കപ്പെടും.  

Your Rating: