മലയാളത്തിന്‍റെ യുവതാരം ദുല്‍ക്കര്‍ സല്‍മാന്‍റെ പിറന്നാള്‍ ദിനമാണിന്ന്. ആരാധകരുടെ ആശംസകള്‍ക്ക് മറുപടിയായി താരം ഒരു സെല്‍ഫി തന്നെ പോസ്റ്റ് ചെയ്തു. വാപ്പ മമ്മൂട്ടിയ്ക്കും അമ്മ സുല്‍ഫത്തിനും ചേച്ചിയ്ക്കും ഭാര്യ അമാലുവിനും ഒപ്പം ഒരു പോര്‍ച്ചുഗീസ് സെല്‍ഫി.
ഇതാ എന്‍റെ പിറന്നാള്‍ സെല്‍ഫി. എന്‍റെ ജീവിതത്തിലെ പ്രകാശനാളങ്ങള്‍ക്കൊപ്പം ഇങ്ങനെയായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ലിസ്ബണിലെ ഒരു പുരാതനമായ പലഹാരക്കടയിലിരുന്നാണ് ദുല്‍ക്കറും കുടുംബവും പിറന്നാള്‍ ആഘോഷിച്ചത്.
കട്ടിത്താടിയുമായി പുതിയ ചിത്രമായ ചാര്‍ലിയിലെ ഗെറ്റപ്പിലാണ് ദുല്‍ക്കര്‍ ഫോട്ടോയില്‍ കാണുന്നത്. ദുല്‍ക്കര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.