Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത

fahad-nazriya ഫഹദും നസ്രിയയും ആരാധകനൊപ്പം

തിരിച്ചുവരവിന്റെ ആഘോഷം സിനിമയിൽ പുതിയ ട്രെൻഡല്ല. മഞ്ജു വാരിയരുടെ തിരിച്ചുവരവിനെ ആഘോഷപൂർവം ഏറ്റെടുത്ത മലയാള സിനിമ പുതിയ തിരിച്ചുവരവിനെക്കുറിച്ചുള്ള തലപുകഞ്ഞ ചർച്ചയിലാണ്. ഇക്കുറി ചർച്ചയുടെ കേന്ദ്ര ബിന്ദു സാക്ഷാൽ നസ്രിയയാണ്.

നസ്രിയ വിവാഹശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തും എന്ന വാര്‍ത്തകള്‍ സജീവമായിരിക്കെ ഫഹദ് ഫാസില്‍ നായകവേഷത്തില്‍ അഭിനയിക്കുന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന്റെ സെറ്റില്‍ നസ്രിയ എത്തി. ഫഹദ് പോകുന്ന ലൊക്കേഷനുകളിലെല്ലാം നസ്രിയ ഒപ്പമുണ്ടാകാറുണ്ട്. ഈ സിനിമയിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു.

മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍ തങ്ങളുടെ പുതിയ സിനിമയ്ക്കു വേണ്ടി നസ്രിയയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന അവാർഡ് ലഭിച്ചത് അറിഞ്ഞയുടൻ താൻ മലയാള സിനിമയിൽ നിന്നു വിരമിച്ചിട്ടില്ല തിരിച്ചുവരും എന്ന മട്ടിലൊക്കെ നസ്രിയ പറഞ്ഞതു പുതിയ നീക്കങ്ങളുമായി ചേർത്തു വായിക്കുകയാണു സിനിമാലോകം. ഫഹദും–നസ്രിയയും കേന്ദ്രകഥാപാത്രങ്ങളാകുന്ന രണ്ടു പ്രോജക്ടുകളാണ് ഇവർക്കു മുന്നിലുള്ളത്. രണ്ടു സംവിധായകരും ഫഹദിന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളുമായി ബന്ധപ്പെട്ടവരായതിനാൽ താരദമ്പതിമാരും ആശയക്കുഴപ്പത്തിലാണ്.

പ്രേക്ഷകരുടെ മുന്നിൽ ജനപ്രീതിയുടെ ഉയർന്ന ഗ്രാഫിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത വിവാഹ പ്രഖ്യാപനവുമായി നസ്രിയ സിനിമയിൽ നിന്നു പിൻമാറിയത്. മലയാള സിനിമയിൽ ഏറെക്കാലത്തിനു ശേഷം യുവനടിമാരിൽ ശക്തമായ സാന്നിധ്യമായി നസ്രിയ മാറുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴായിരുന്നു പിൻമാറൽ. അതുകൊണ്ടു തന്നെ നസ്രിയയുടെ തിരിച്ചുവരവു വാർത്തയ്ക്കും സിനിമാലോകം കാതോർത്തിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.