Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം: ഹരിശ്രീ അശോകൻ

harisree-ashokan

തന്റെ മകളുടേതെന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാഹചിത്രം വ്യാജമാണെന്ന് നടൻ ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകൻ തന്നെയാണ് വാർത്തയുടെ സത്യാവസ്ഥയുമായി ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. വാർത്ത വിശ്വസിക്കരുതെന്ന് അറിയിച്ച നടൻ തന്റെ കുടുംബ ചിത്രം കൂടി കുറിപ്പിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി.

ഹരിശ്രീ അശോകന്റെ വാക്കുകളിലേക്ക്– സമൂഹ മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു. എന്നാൽ ഇത് തികച്ചും ഒരു വ്യാജചിത്രം ആണെന്നു ഞാൻ വിനീതപൂർവം ഏവരെയും അറിയിച്ചുകൊള്ളുന്നു. അതോടൊപ്പം തന്നെ എന്റെ ഒരു കുടുംബചിത്രം കൂടി ഞാൻ എവിടെ ഷെയർ ചെയ്യുന്നു. ഹരിശ്രീ അശോകൻ.