Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെവൻ പുലിയാണ് കേട്ടാ; ഇത് പുപ്പുലിമുരുകൻ

haroon

ഹാരോൺ അനൂപിന് ചെറുപ്പം മുതലേ കളിപ്പാട്ടങ്ങളോടോ ഐസ്ക്രീമുകളോടോ അല്ല കമ്പം. കടുവ, പുലി, സിംഹം തുടങ്ങിയ മൃഗങ്ങളാണ് കക്ഷിയുടെ ഇഷ്ടതാരങ്ങൾ. എവിടെ ചെന്നാലും ഇവയുടെ ഏതെങ്കിലും ഒരു ഐറ്റം കിട്ടിയാൽ ഹാരോണിന് സന്തോഷം. അതിനിടെയാണ് മോഹൻലാലിന്റെ പുലിമുരുകനെത്തുന്നത്. പിന്നെ പറയണോ പൂരം.

പുലിയെയും മോഹൻലാലിനെയും കാണാൻ തിടുക്കം കൂട്ടിയ ഹാരോൺ അങ്ങനെ അച്ഛനും അമ്മയോടുമൊപ്പം പുലിമുരുകൻ കണ്ടു. പടം കണ്ടതോടെ ഹരൂൺ കൊച്ചുപുലിയായി മാറിയെന്ന് പറഞ്ഞാൽ മതിയല്ലോ.

ചിത്രത്തിലെ പുലിയെപ്പോലെ നടക്കുക, മുരളുക ഇതൊക്കെയാണ് കൊച്ചുമിടുക്കന്റെ ഇപ്പോഴത്തെ പരിപാടി. സിനിമയിലെ മോഹൻലാലിന്റെ ചില ഭാവങ്ങളും ഹാരോൺ അതേപോലെ തന്നെ അനുകരിക്കും. വിഡിയോ കാണാം...

പുലിമുരുകൻ തരംഗം ​| മോഹന്‍ലാലിനെ അനുകരിച്ച് കൊച്ചുകുട്ടി