Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയിയെയും സൂര്യയെയും വേണ്ട ഹുമയ്ക്ക് മമ്മൂട്ടിയെ മതി

huma-mammootty ഹുമ ഖുറേഷി, മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്. ഗ്യാങ്‌സ് ഓഫ് വാസിപൂര്‍, ബദ് ലാപൂര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഹുമ ഖുറേഷി.

വിജയ്, സൂര്യ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളുടെ സിനിമ വേണ്ടെന്നുവച്ച താരമാണ് ഹുമ. നടിയുടെ ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ്. ചിത്രത്തിന്‍റെ തിരക്കഥയാണ് ഹുമയെ സിനിമയിലേക്ക് ആകര്‍ഷിച്ചത്.

മമ്മൂട്ടിയാണ് ഹുമയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് സംവിധായകന്‍ പറയുന്നു. ഹുമയുടെ പേരു പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ട് പോയെന്ന് സംവിധായകന്‍ പറയുന്നു. ഇന്ത്യയിലെ തന്നെ എല്ലാ അഭിനേതാക്കളെക്കുറിച്ചും കൃത്യമായ വിവരമുള്ള നടനാണ് മമ്മൂട്ടി. സിനിമയില്‍ പത്ത് മിനിട്ട് മാത്രം വന്നുപോകുന്ന നടനായാലും മമ്മൂട്ടി ഓര്‍ത്തിരിക്കുമെന്ന് ഉദയ് പറയുന്നു.

പ്രണയകാലം,കേരളാ കഫേയിലെ മൃത്യുഞ്ജയം എന്നിവ ഒരുക്കിയ ഉദയ് അനന്തന്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു. ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രന്റേതാണ് സംഭാഷണം.

ലണ്ടന്‍, യൂറോപ്യന്‍ രാജ്യങ്ങളുമാകും ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോന്‍ ആണ് ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.