Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാന്‍ കള്ളുകുടിക്കില്ല: ദീപ്തി

ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീ-നയുടെ ട്രെയിലര്‍ കണ്ടവര്‍ക്കൊരു സംശയം. ചിത്രത്തിലെ നായികയായ ആ തലതെറിച്ച പെണ്ണ് കഴിക്കുന്നത് യഥാര്‍ത്ഥ മദ്യം തന്നെയാണോ? കുടിച്ചിട്ടുണ്ടാകും! അല്ലെങ്കില്‍ പിന്നെ ഇത്ര കൃത്യമായി വെള്ളമടി രംഗമൊക്കെ എങ്ങനെ അവതരിപ്പിക്കാനാ? കേരളം കണ്ട മുഴുകുടിയനായ ബൈജു വരെ ഒന്ന് അമ്പരയ്ക്കും.

എന്നാല്‍ ഇക്കാര്യം ദീപ്തിയോട് ചോദിച്ചപ്പോളല്ലേ സംഗതിയുടെ സത്യം മനസ്സിലായത്. ' താന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും മദ്യപിച്ചിട്ടില്ലെന്ന് നീ-നയിലെ വഴക്കാളിപ്പെണ്ണ് ദീപ്തി സതി പറയുന്നു. ഈ സിനിമയുടെ ഒഡീഷന് എത്തിയപ്പോള്‍ തന്നെ ലാല്‍ ജോസ് സാര്‍ പറഞ്ഞത് സിഗരറ്റ് വലിയ്ക്കുന്നതും കള്ളുകുടിക്കുന്നതുമായ രംഗങ്ങള്‍ അവതരിപ്പിച്ച് കാണിക്കാനാണ്. എന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും നായികയായി തിരഞ്ഞെടുക്കുകയുമായിരുന്നു. ദീപ്തി പറഞ്ഞു.

Nee-Na Malayalam Movie Official Trailer

പിന്നീട് സിനിമയിലെത്തിയപ്പോള്‍ എന്റെ കഥാപാത്രം മദ്യപിക്കുന്ന ഒരു പെണ്‍കുട്ടിയാണെന്ന് ലാല്‍ജോസ് സാര്‍ പറയുകയുണ്ടായി. കള്ളുകുടിച്ച് പരിചയമില്ലാത്തതുകൊണ്ടും അതിന് താല്‍പര്യമില്ലാത്തതുകൊണ്ടും മദ്യപാനികളുടെ മാനസികാവസ്ഥയെപ്പറ്റിയൊന്നും അറിയില്ലായിരുന്നു. ഇതിന് വേണ്ടി ഒരുപാട് ഡോക്യുമെന്ററികള്‍ കണ്ട് ഇവരുടെ മാനസികാവസ്ഥയെപ്പറ്റി മനസ്സിലാക്കാന്‍ സാധിച്ചു.

അത് കണ്ട് അവരുടെ മാനറിസങ്ങള്‍ മനസ്സിലാക്കി, അതില്‍ നീനയെ ഉള്‍ക്കൊണ്ട് ആണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. പിന്നെ സിനിമയില്‍ ഞാന്‍ കുടിക്കുന്നതൊക്കെ വെറും പച്ചവെള്ളവും ജ്യൂസും ഒക്കെയാണ് കേട്ടോ ആരും തെറ്റിദ്ധരിക്കരുതേ ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.